തിയറ്ററിൽ മോൺസ്റ്ററിനെ രക്ഷപ്പെടുത്താൻ മോഹൻലാലിന് കഴിഞ്ഞോ; കളക്ഷൻ റിപ്പോർട്ട്

പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. വൈശാഖ്- മോഹൻലാൽ- ഉദയ് കൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഒക്ടോബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. ദീപാവലി റിലീസായി എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ്  റിപ്പോർട്ടുകൾ.

ക്രൈം ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. മോഹൻലാലിന്റെ ലക്കി സിങ്ങിന് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ചിത്രം ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. കൂടാതെ മോഹൻലാലിന്റെ പഞ്ചാബിയായിട്ടുള്ള ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാദ്യമായിട്ടാണ് മോഹൻലാൽ ഇത്തരം ഗെറ്റപ്പിൽ എത്തുന്നത്. എന്നാൽ ഇതൊന്നും തിയറ്ററിലെത്തിയ ചിത്രത്തിന് രക്ഷയായിട്ടില്ലെന്നാണ് പുറത്ത് പ്രചരിക്കുന്ന  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Tags:    
News Summary - Monster box office collection Day 2: Mohanlal's film fails to On Screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.