'മേരീ ആവാസ് സുനോ' പ്രദർശനത്തിന് തയാറായി

കൊച്ചി: 'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മേരീ ആവാസ് സുനോ' പ്രദർശനത്തിന് തയാറായി. U സർട്ടിഫിക്കറ്റോടെ സെൻസർ കടന്ന വിവരം നടൻ ജയസൂര്യയും സംവിധായകനുമാണ് ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണിത്.

മുമ്പിറങ്ങിയ രണ്ടു ചിത്രങ്ങളിലും (ക്യാപ്റ്റന്‍, വെള്ളം) ജയസൂര്യ മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്‍റെ പുരസ്ക്കാരം നേടിയിരുന്നു. ഈ ചിത്രത്തിലും ജയസൂര്യയുടെ പെർഫോമൻസ് ഏറെ മികച്ചതും ശ്രദ്ധേയവുമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'മേരീ ആവാസ് സുനോ'ക്കുണ്ട്. ഡോക്ടറുടെ വേഷമാണ് മഞ്ജുവാര്യരുടേത്. ശിവദയും ജോണി ആന്‍റണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഗൗതമി, ദേവി അജിത്, മിഥുന്‍ വേണുഗോപാൽ, അരുൺ എന്നിവര്‍ക്കൊപ്പം പ്രശസ്​ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദും മജീഷ്യൻ ഗോപിനാഥ് മുതുകാടും അതിഥിതാരങ്ങളായി എത്തുന്നു. പുതുമുഖ ബാലതാരങ്ങളായ അർച്ചിതും ആർദ്രയും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കുന്നു.


യൂണിവേഴ്‌സല്‍ സിനിമാസിന്‍റെ ബാനറില്‍ ബി. രാകേഷ് ആണ് 'മേരി ആവാസ് സുനോ' നിർമിക്കുന്നത്. വിജയകുമാര്‍ പാലക്കുന്നും ആന്‍ സരിഗയും കോ പ്രൊഡ്യൂസര്‍മാരാണ്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിചരണ്‍, സന്തോഷ്‌കേശവ്, ജിതിന്‍ രാജ്, ആന്‍ ആമി എന്നിവര്രാണ്​ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍: വിനോദ് ഇല്ലംപള്ളി, എഡിറ്റര്‍: ബിജിത് ബാല, പ്രോജക്ട് ഡിസൈന്‍: ബാദുഷ, സെക്കന്‍ഡ് യൂണിറ്റ് കാമറ: നൗഷാദ് ഷെരീഫ്, പശ്ചാത്തല സംഗീതം: യക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, വി.എഫ്.എക്‌സ്: നിഥിന്‍ റാം, മേയ്ക്കപ്: പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, ഓഡിയോഗ്രഫി: എൻ. ഹരികുമാർ, സിങ്ക് സൗണ്ട്: ജിക്കു എം. ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത് പീരപ്പന്‍കോട്, ചീഫ് അസോ. ഡയറക്ടര്‍: ജിബിന്‍ ജോണ്‍, അസോ. ഡയറക്ടര്‍: വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍. ഡയറക്ടര്‍ അസിസ്റ്റന്‍റ്​: എം. കുഞ്ഞാപ്പ, സ്റ്റില്‍സ്: ലെബിസന്‍ ഗോപി, ഡിസൈന്‍: താമിര്‍ ഒക്കെ, റിലീസ്: രജപുത്ര.

Tags:    
News Summary - Movie Meri Awas Suno is ready for release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.