ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി സഹനടനായും ഹാസ്യതാരമായും സ്വഭാവ നടനായും പ്രതിനായകനായും ഒടുവിൽ നായകനായും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ നടനാണ് ജോജു ജോർജ്. തന്റെ സിനിമാ ജീവിതത്തിൽ, നിർമാതാവായും ഗായകനായുമൊക്കെ ജോജുവിനെ നമ്മൾ കണ്ടിട്ടുണ്ട്. ഇനി താരം അണിയാൻ പോകുന്ന വേഷം സംവിധായകന്റേതാണ്.
ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ പണി എന്ന ചിത്രത്തെ സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. മോഷൻ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പണി'യിൽ ജോജു തന്നെയാണ് നായകൻ. നായികാവേഷത്തിലെത്തുന്നത് അഭിനയയാണ്.
'അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെൻഷനുണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്' എന്നായിരുന്നു സംവിധാനസംരഭത്തെക്കുറിച്ച് ജോജു പ്രതികരിച്ചത്.
തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രശസ്ത സംവിധായകൻ വേണുവാണ് 'പണി'യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.