'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഏപ്രിൽ 2ന് തീയേറ്ററുകളിൽ

കോഴിക്കോട്: എ.ജി.എസ് മൂവി മേക്കേഴ്സിന്‍റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തും. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണ്ണതകൾ, സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്‍റെ മരണം കാത്തിരിക്കുന്ന ദുരാർത്തിക്കാരായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം തുടങ്ങി നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്‍റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം കാലിക പ്രസക്തമായ വിഷയങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.


ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ.കെ.എസ്, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലികോയ, ക്രിസ്കുമാർ, ജീവൻ കഴകൂട്ടം, ബാലു ബാലൻ, ബിജുലാൽ, അഞ്ജു നായർ, റോഷ്നി മധു, കുട്ട്യേടത്തി വിലാസിനി, അപർണ്ണ, രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ വിവിധ വേഷങ്ങളിലെത്തുന്നു.


ഛായാഗ്രഹണം -അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം - എം.കെ അർജുനൻ/ റാംമോഹൻ, രാജീവ് ശിവ, ആലാപനം -വിധുപ്രതാപ്/ കൊല്ലം അഭിജിത്/ ആവണി സത്യൻ/ ബേബി പ്രാർത്ഥന രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ -പാപ്പച്ചൻ ധനുവച്ചപുരം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രീജിത് കല്ലിയൂർ, കല- ജമാൽ ഫന്നൻ/ രാജേഷ്, ചമയം -പുനലൂർ രവി, വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വൽ എഫക്ട്സ് - സുരേഷ്, കോറിയോഗ്രാഫി -മനോജ്, ത്രിൽസ് -ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം - രാജീവ് ശിവ, കളറിംഗ് -എം. മഹാദേവൻ, സ്‌റ്റുഡിയോ -ചിത്രാഞ്ജലി, വി.എഫ്.എക്സ് ടീം - ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ - എ.കെ.എസ്, സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ - സുരേഷ് കീർത്തി, സ്‌റ്റിൽസ് -ഷാലു പേയാട്, പി. ആർ.ഒ- അജയ് തുണ്ടത്തിൽ.

Tags:    
News Summary - movie vellaramkunnile vellimeenukal release on april 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.