സുശാന്തിൻെറ ഫ്ലാറ്റിലെത്തിയ 'അപരിചിത'; റിയയുടെ ഇൻസ്​റ്റഗ്രാം ചി​ത്രത്തിലും

സുശാന്തിൻെറ മരണദിവസം ഫ്ലാറ്റിലെത്തിയ അപരിചിത; തിരിച്ചറിഞ്ഞത്​ റിയയുടെ ഫോ​​ട്ടോയിലൂടെമുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്​ മരണപ്പെട്ട ദിവസം ഫ്ലാറ്റിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീഷർട്ട്​ ധരിച്ച പെൺകുട്ടി ബാരികേഡുകൾ മറികടന്ന്​ സുശാന്തി​െൻറ ഫ്ലാറ്റിലേക്ക്​ പോകുന്ന ദൃശ്യങ്ങൾ റിപ്ലബ്ലിക്​ ചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ ആ പെൺകുട്ടിയെ തിരിച്ചറിയാൻ സുശാന്തി​െൻറ കുടുംബത്തിനോ സെക്യൂരിറ്റി ജീവനക്കാർക്കോ കഴിഞ്ഞിരുന്നില്ല. എന്നാൽ 'അപരിചിത' ജമീല കട്ട്​വാല എന്ന യുവതിയാണ്​ എന്നാണ്​ കണ്ടെത്തൽ. റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്​ ചക്രവർത്തിയുടെ കാമുകിയാണ്​ ജമീല.

ജൂൺ 14ന്​ സുശാന്തി​െൻറ ഫ്ലാറ്റിലേക്ക്​  ജമീലയുടെ ചിത്രം റിയ ചക്രവർത്തിയ​ുടെ ഇൻസ്​റ്റഗ്രാം അക്കൗണ്ടിൽ കണ്ടതോടെയാണ്​ 'അജ്ഞാത'യുവതിയെ കുറിച്ചുള്ള സത്യം പുറത്തുവന്നത്​. സുശാന്തി​െൻറ മരണവാർത്ത അറിഞ്ഞ ശേഷമാണ്​ സുഹൃത്തുക്കളായ പ്രിയങ്ക ഖെമാനി, മഹേഷ്​ ഷെട്ടി എന്നിവർക്കൊപ്പം ജമീലയും ഫ്ലാറ്റിലേക്കെത്തിയത്​. ഇവരെ ഫ്ലാറ്റിനകത്തേക്ക്​ കയറ്റാൻ മുംബൈ പൊലീസ്​ വിസമ്മതിച്ചെങ്കിലും​ ജമീല ബാരികേഡ്​ മറികടന്ന്​ ഫ്ലാറ്റിൽ പ്രവേശിക്കുകയും വീട്ടുവേലക്കാരോടും മാനേജറോടും​ സംസാരിച്ച ​േശഷം പുറത്തുപോവുകയും ചെയ്​തു. സംഭവം ദൃശ​​​ൃങ്ങളിൽ പതിഞ്ഞിരുന്നുവെങ്കിലും ഇവരെ സുശാന്തി​െൻറ കുടുംബത്തിന്​ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

മാസ്​ക്​ ധരിച്ചതിനാൽ യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഇവർ ഇതേ കെട്ടിടത്തിലെ താമസക്കാരിയല്ലെന്നും സെക്യൂരിറ്റി ഗാർഡ്​ വ്യക്തമാക്കിയിരുന്നു. 'അപരിചിത'യെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റിയക്കും സുശാന്തിനും ഷോവിക്കിനും സുഹൃത്തുക്കൾക്കുമൊപ്പം ജമീലയും നിൽക്കുന്ന ചിത്രം 'സീ ന്യൂസ്​' ചാനൽ കണ്ടെത്തിയത്​.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.