ആഷിഖ് അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായികയാകുന്നത്. ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടൻ ടൊവിനോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മായാനദി, വൈറസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ആഷിഖും ടൊവിനോയും ഒരുമിക്കുേമ്പാൾ പ്രതീക്ഷകൾ ഏറെയാണ്.
ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശേഖര്‍ മേനോനാണ് സംഗീതം. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യും. 2017ല്‍ പുറത്തിറങ്ങിയ മായാനദിയിലൂടെയാണ് ടൊവിനോയും ആഷിഖും ആദ്യമായി ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററുകളിലും വിജയമായിരുന്നു. പിന്നീട് നിപയെ അടിസ്ഥാനമാക്കി എടുത്ത വൈറസിലും ടൊവിനോ ചെറിയവേഷത്തിലെത്തി.
#നാരദൻ
#Naaradhan
Posted by Tovino Thomas on Saturday, 24 October 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.