2023 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് അനിമൽ. ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സട്രീം ചെയ്യുന്നത്. തിയറ്ററിലേത് പോലെ ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടാൻ ചിത്രത്തിനായിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, കനഡ, മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പിൽ രൺബീർ കപൂറിന് ശബ്ദം നൽകിയിരിക്കുന്നത് ടെലിവിഷൻ താരം നകുൽ മേത്തയാണ്. ഡബ്ബിങ് അനുഭവം പങ്കുവെച്ചുകൊണ്ട് നടൻ തന്നെയാണ് അനിമലിന്റെ ഭാഗമായ വിവരം പങ്കുവെച്ചത്. കൂടാതെ ചിത്രത്തിലെ രൺബീറിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നുമുണ്ട്. അനിമലിലെ ഒരു ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഹിന്ദി ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നകുൽ മേത്ത. മലയാളത്തിലും നടന് ആരാധകരുണ്ട്. ഹിന്ദി പരമ്പരകളുടെ മലയാളം ഡബ്ബിങ് പതിപ്പിലൂടെയാണ് നടൻ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
അനിമൽ ചിത്രത്തിനെതിരെ വിമർശനം ഉയർന്നുവെങ്കിലും രണ്‍ബീറിന്റെ പ്രകടനത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്ത്രീ വിരുദ്ധതയേയും ആക്രമണത്തേയും മഹതവരിക്കരിക്കുന്നുവെന്ന് ചിത്രത്തിനെതിരെ അഭിപ്രായം ഉയർന്നിരുന്നു.
അർജുൻ റെഡ്ഡി, കബീർ സിങ് ' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. പ്രഭാസ് നായകനാകുന്ന ‘സ്പിരിറ്റ്’ ആണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അടുത്ത ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.