കമൽ ഹാസന്റെ നായകൻ വീണ്ടും റിലീസ് ചെയ്യുന്നു

 മൽ ഹാസനെ കേന്ദ്രകഥാപാത്രമാക്കി മണിരത്നം ഒരുക്കിയ ചിത്രമാണ് നായകൻ. 1987ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

വർഷങ്ങൾക്ക് ശേഷം നായകൻ വീണ്ടു തിയറ്ററുകളിൽ എത്തുന്നു. നവംബർ മൂന്നിനാണ് ചിത്രം റി റിലീസ് ചെയ്യുന്നത്. 4 കെയിൽ 120 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കേരളത്തിലും കർണാടകയിലും റീ റിലീസുണ്ടെങ്കിലും ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനെ കുറിച്ച് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.

മുംബൈ അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രത്തിൽ വേലുനായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കമൽഹാസന്റെ നായകൻ ഓസ്കാറിനുളള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് നായകൻ. മണിരത്‍നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശരണ്യ, കാർത്തിക, ഡൽഹി ഗണേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും പ്രേക്ഷകർ മൂളിനടക്കുന്നുണ്ട്.

Tags:    
News Summary - Nayakan: Did you know THIS about Mani Ratnam and Kamal Haasan’s iconic film?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.