ഒ.ടി.ടി റിലീസിനൊരുങ്ങി നയൻതാര ചിത്രം നെട്രിക്കണ്ണ്

നയൻതാര ചിത്രം 'നെട്രികണ്ണ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപോർട്ട്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.

ത്രില്ലർ ചിത്രമായ നെട്രികണ്ണിൽ അന്ധയായ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മിലിന്ദ് റാവുവാണ്. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് നെട്രികണ്ണ്. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് നയൻതാര ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. 

Full View


Tags:    
News Summary - Netrikann, Nayanthara, OTT release,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.