ജവാനിൽ ഒതുക്കിയെന്ന് പരാതി; നിരാശയിൽ നയൻതാര, ഉടനൊന്നും ഇനി ബോളിവുഡിലേക്കില്ല

ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ജവാനിലൂടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഷാറൂഖുമായുള്ള നയൻസിന്റെ ഓൺസ്ക്രീൻ കെമിസ്ട്രി ​പ്രേക്ഷകർക്ക് ഹരമായിട്ടുണ്ട്. എന്നാൽ സിനിമയിലെ തന്റെ റോളിൽ നയൻതാര സന്തോഷവതിയല്ലെന്നാണ് ​പുറത്തുവരുന്ന റിപ്പോർട്ട്.

സിനിമയിലെ തന്റെ റോൾ വെട്ടിച്ചുരുക്കിയതിൽ നയൻതാരക്ക് ജവാൻ സംവിധായകൻ അറ്റ്ലിയോട് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. നയൻതാരയെക്കാൾ ദീപിക പദുക്കോണിനാണ് സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ളത്. ദക്ഷിണേന്ത്യയിലെ എണ്ണം പറഞ്ഞ താരമായ ത​ന്നെ ഒതുക്കി ജവാനിൽ ദീപിക കൂടുതൽ ​നല്ല റോൾ നൽകിയതും നയൻസിന് പ്രശ്നമായിട്ടുണ്ട​ത്രെ.

ഇനിയൊരു ബോളിവുഡ് പ്രോജക്ട് ഉടനൊന്നും നയൻസ് ഏറ്റെടുക്കില്ലെന്നും റിപ്പോർട്ടുണ്ട്. ജവാനിൽ ദീപികയുടെത് അതിഥി വേഷമാണ്. എന്നാൽ നായിക അല്ലാതിരുന്നിട്ടും സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ ഇടംനേടിയിട്ടുള്ളത് ദീപികയുടെ കഥാപാത്രമാണ്. ചിത്രത്തിൽ നായിക നയൻതാര ആണെങ്കിലും കാണുന്നവർക്ക് ഷാരൂഖ്-ദീപിക ചിത്രമായേ ജവാൻ അനുഭവപ്പെടൂ എന്നതും നയൻതാരയെ നിരാശപ്പെടുത്തി.

ജവാന്റെ പ്രമോഷൻ പരിപാടികൾക്കും നയൻതാര എത്തിയിരുന്നില്ല. നടിയുടെ നോ പ്രൊമോഷൻ പോളിസി തെന്നിന്ത്യൻ സിനിമാ ലോകത്തിന് അറിയാമെങ്കിലും ബോളിവുഡിനെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു. ജവാൻ സിനിമയുടെ വലിയ രണ്ട് ഇവന്റുകളിൽ നിന്നും നയൻതാര മാറി നിൽക്കുകയാണുണ്ടായത്. മുംബൈയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പ​ങ്കെടുത്തിരുന്നില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒപ്പം അഭിനയിച്ച നയൻതാരയെ പ്രകീർത്തിച്ച് ഷാരൂഖ് രംഗത്തുവന്നിരുന്നു. ''വളരെ സുന്ദരിയാണവർ. ബുദ്ധിമതിയായ അഭിനേതാവും. ജവാൻ കണ്ട് തമിഴ്നാട്ടിലെ അവരുടെ ആരാധകർ ത്രില്ലടിച്ചിട്ടുണ്ടാകും. അതുപോലെ ഹിന്ദി പ്രേക്ഷകരും അവരുടെ കഠിനാധ്വാനം അംഗീകരിച്ചു കഴിഞ്ഞു.''-എന്നാണ് എക്സ് പ്ലാറ്റ​്ഫോമിൽ കുറിച്ചത്. ഷാരൂഖ് കുറിച്ചത്.

സെപ്റ്റംബർ ഏഴിനാണ് ജവാൻ റിലീസ് ചെയ്തത്. ഷാറൂഖ് ഖാൻ ഇരട്ടവേഷത്തിലെത്തിയ ചിത്രം 12 ദിവസം കൊണ്ട് 900 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

Tags:    
News Summary - Nayanthara upset with Atlee after being sidelined in Jawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.