അട്ടപ്പാടിയുടെ ജീവിതം പറയുന്ന 'സിഗ്​നേച്ചർ' ചിത്രീകരണം തുടങ്ങി

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന  'സിഗ്​നേച്ചർ' എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു.സാൻജോസ് ക്രിയേഷൻസിൻ്റെ ബാനറിൽ ലിബിൻ പോൾ അക്കര,അരുൺ വർഗീസ് തട്ടിൽ,ജെസി ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം വൈദികനായ ഫാ: ബാബു തട്ടിലാണ്​ എഴുതുന്നത്​.


അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ 'ഷിബു', 'ബനാർഘട്ട' എന്നീ സിനിമകളിൽ  മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്​ണൻ നായകനാവും. ആൽബി പഞ്ഞിക്കാരനാണ്​ നായിക.


ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ,ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയവർക്കൊപ്പം അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ചിത്രത്തിൽ അഭിനയിക്കും. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

എസ് ലോവൽ ഛായാഗ്രഹണം നിർവഹിക്കും. പ്രോജക്​ട്​ ഡിസൈനർ- നോബിൾ ജേക്കബ്, ക്രിയേറ്റീവ് ഡയറക്​ടർ- നിസാർ മുഹമ്മദ്, എഡിറ്റിങ്-സിയാൻ ശ്രീകാന്ത്,മേക്കപ്പ്-പ്രദീപ് രംഗൻ,ആർട്ട് ഡയറക്ടർ - അജയ് അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനർ - സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി,അസോസിയേറ്റ് ഡയറക്ടർ-വിനു വി ദേവൻ,അസോസിയേറ്റ് ക്യാമറമാൻ-ശ്യാം അമ്പാടി,ഡിസൈനിങ്ങ് - ആൻ്റണി സ്റ്റീഫൻ, വാർത്താപ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - new malayalam movie signature starts rolling in attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.