രൺബീർ-സായ് പല്ലവി ചിത്രം 'രാമായണ'ക്ക് പുതിയ പേര്!

ൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. ചിത്രത്തിൽ രാമനായിട്ടാണ് രൺബീർ എത്തുന്നത്. സീത കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. താരങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങളും ക്യാരക്ടർ ലുക്കും അടുത്തിടെ ലീക്കായിരുന്നു.

മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പേര് പുറത്ത്. ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട്  പ്രകാരം ഗോഡ് പവർ എന്നാണ് പുതിയ പേര്. അതേസമയം  ചിത്രത്തിന്റെ പേരിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് മുംബൈയിലെ ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്.

വി. എഫ്. എക്സിന് ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രം 2025-ആണ് റിലീസ് ചെയ്യുന്നത് . ഓസ്കാർ നേടിയ വി.എഫ്.എക്സ് കമ്പനിയാണ് ചിത്രത്തിനും വേണ്ടിവി.എഫ് . എക്സ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകാനാണ് നിർമാതാവ് നമിത് മൽഹോത്ര ലക്ഷ്യമിടുന്നത്.

സായി പല്ലവി, രൺബീർ കപൂർ എന്നിവർക്കൊപ്പം യഷ്, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാവണനായിട്ടാണ് യഷ് എത്തുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.

850 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തിൽ രാവണനാണ് പ്രാധാന്യം നൽകുന്നത്. എന്‍ഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. 

Tags:    
News Summary - New title of Ranbir Kapoor and Sai Pallavi’s film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.