ദുരൂഹതയും സസ്‌പെൻസുമായി ഫാമിലി റിവഞ്ച് ത്രില്ലർ; 'നിണ'ത്തിന്‍റെ ട്രെയിലർ റിലീസായി

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ 'നിണം' സിനിമയുടെ ട്രയിലർ റിലീസായി. മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.

നിർമ്മാണം - അനിൽകുമാർ കെ , ഛായാഗ്രഹണം - വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം - സുധേന്ദുരാജ്, ആലാപനം - സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ -മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഒ - അജയ് തുണ്ടത്തിൽ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.