'ഇഷ്‌ക്', 'നരിവേട്ട' എന്നീ സിനിമകൾക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശേഖര വർമ്മ രാജാവ്'. ചിത്രത്തിൽ നിവിൻ പോളി ആണ് നായകനായി എത്തുന്നത്. എസ് രഞ്ജിത്ത് ആണ് സിനിമക്കായി തിരക്കഥയൊരുക്കുന്നത്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ച്ചേർസ് ആണ് ചിത്രം നിർമിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന 'നരിവേട്ട' ആണ് അനുരാജ് മനോഹർ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് 'നരിവേട്ട' നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന 'നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്.
നിലവിൽ 'ആക്ഷൻ ഹീറോ ബിജു'വിന്റെ രണ്ടാം ഭാഗമായ 'ആക്ഷൻ ഹീറോ ബിജു 2'വിലാണ് നിവിൻ ഇ അഭിനയിക്കുന്നത്. 'ഫൈനൽസ്' എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന 'ഫർമാ' എന്ന വെബ് സീരിസിലും നിവിൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് 'ഫർമാ' സ്ട്രീം ചെയ്യുന്നത്. നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് കൂടിയാണിത്. റാമിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ഏഴു കടൽ ഏഴു മലൈ' എന്ന തമിഴ് ചിത്രവും നിവിന്റേതായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.