കൊച്ചി: എന്‍റെ സിനിമകളെ എതിർക്കുന്നവരെ ഒരിക്കലും ഭയക്കുന്നില്ലെന്ന് സംവിധായകൻ പാ രഞ്ജിത്ത്. അത്തരക്കാരെ അവഗണിക്കുന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്‍റെ രാഷ്ട്രിയമാണ് ഞാൻ ചെയ്ത സിനിമകളൊക്കയെും. സിനിമയെ എതിർക്കുന്നവരെ ഒരിക്കലും ഞാൻ ഭയക്കുന്നില്ല. അതു കൊണ്ട് ഞാൻ എന്‍റെ രാഷ്ട്രിയം പറഞ്ഞുകൊണ്ടിരിക്കും. എതിർക്കുന്നവരെക്കാൾ കൂടുതൽ സിനിമയെ പിന്തുണക്കുന്നവരാണുള്ളത്. മലായളികൾ എന്നും നല്ല പ്രേക്ഷകരാണ്. എന്‍റെ സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അവർ അതിനെ കുറിച്ച് എന്ത് പറയുന്നുവെന്നും നോക്കാറുണ്ട്. വളരെ ഗൗരവത്തിലാണ് അവർ സിനിമകളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി എങ്ങനെയാണ് സമൂഹത്തിൽ ഇടപെടുന്നതെന്നുമാണ് പുതിയ സിനിമ പറയുന്നത്.'നക്ഷത്തിരം നകർകിരത്' എന്ന സിനിമയുടെ കേരള റിലീസിനോട് അനൂബന്ധിച്ചായിരുന്നു വാർത്താസമ്മേളനം.
നടൻ കാളിദാസ് ജയറാം, കലയരശൻ,വിൻസു, ഷബീർ എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 31 നാണ് ചിത്രം തിയറ്റർ റിലീസായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.