തെൻറ മരണ വാർത്തയോട് പ്രതികരിച്ചുകൊണ്ടുള്ള പ്രമുഖ ബോളിവുഡ് നടൻ പരേഷ റാവലിെൻറ ട്വീറ്റ് വൈറലായി. വെള്ളിയാഴ്ച്ച രാവിലെ ഏഴ്മണിക്ക് പരേഷ് റാവൽ മരിച്ചു എന്നായിരുന്നു വ്യാജ വാർത്തയിലുണ്ടായിരുന്നത്. വാർത്ത പങ്കുവെച്ചുകൊണ്ട് നർമ്മത്തിൽ പൊതിഞ്ഞ മറുപടിയാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. "തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കൂ. ഞാൻ ഏഴുമണി കഴിഞ്ഞും ഉറങ്ങിപ്പോയി," -മരണവാർത്തയുടെ അടിക്കുറിപ്പായി അദ്ദേഹം എഴുതി.
🙏...Sorry for the misunderstanding as I slept past 7am ...! pic.twitter.com/3m7j8J54NF
— Paresh Rawal (@SirPareshRawal) May 14, 2021
മാർച്ചിൽ പരേഷ് റാവലിന് കോവിഡ് ബാധിച്ചിരുന്നു. താൻ കോവിഡ് പോസിറ്റീവ് ആയെന്നും സമ്പർക്കത്തിലേർപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി. മുകേഷ് ഖന്ന, ലക്കി അലി, കിരൺ ഖേർ, തബസ്സും തുടങ്ങിയ സെലിബ്രിറ്റികളുടെ വ്യാജ മരണവാർത്തകളും കോവിഡ് കാലത്ത് ഇത്തരത്തിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.