ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചക്കുശേഷം പ്രമുഖ ബോളിവുഡ് നടനും മുൻ ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നടൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. മാർച്ച് ഒമ്പതിനാണ് 65കാരനായ അദ്ദേഹം കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.
'നിർഭാഗ്യവശാൽ, ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു'- പരേഷ് റാവൽ തന്‍റെ ട്വിറ്റർ ഹാൻഡിലിൽ വെള്ളിയാഴ്ച രാത്രി കുറിച്ചു.
മാര്‍ച്ച് 9ന് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച വിവരവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'വി ഫോര്‍ വാക്സിൻസ്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവർത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും എല്ലാവർക്കും നന്ദി. നരേന്ദ്ര മോദിക്കും നന്ദി'എന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ച ശേഷമുള്ള ചിത്രത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചത്.
V for vaccines. ! Thanks to All the Doctors and Nurses and the front line Health care workers and The Scientists. 🙏Thanks @narendramodi pic.twitter.com/UC9BSWz0XF
— Paresh Rawal (@SirPareshRawal) March 9, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.