പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാധേ ശ്യാ'മിന്‍റെ റിലീസ് തീയതി മാറ്റിവെച്ചതോടെ ചിത്രത്തിനായ വലവീശി ഒ.ടി.ടി പ്ലാറ്റ്ഫോം. ജനുവരി 14ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
വലിയ ബജറ്റിൽ അണിയിച്ചൊരുക്കിയ സയൻസ് ഫിക്ഷൻ ചിത്രമായ രാധേ ശ്യാം തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. എന്നാൽ, ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം ചിത്രം നേരിട്ട് റിലീസ് ചെയ്യാനായി 400 കോടി രൂപ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ട്വിറ്ററിലൂടെ ഇത് വെളിപ്പെടുത്തിയത്.
പൂജാ ഹെഗ്ഡെയും പ്രഭാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. യു.വി. ക്രിയേഷന്റെ ബാനറില്‍ വംശി, പ്രമോദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.