തിരുവനന്തപുരം: നടൻ പ്രതാപ് പോത്തന് രാജ്യാന്തരമേളയുടെ ആദരം. അദ്ദേഹം അവസാനമായി അഭിനയിച്ച കാഫിർ എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് മേള അദ്ദേഹത്തിന് ആദരമർപ്പിച്ചത്. താടിക്കാരെ ഭയക്കുന്ന നായക കഥാപാത്രത്തെയാണ് പോത്തൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് . ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി ഇ.പി. രാജഗോപാൽ പ്രതാപ് പോത്തനെക്കുറിച്ച് തയാറാക്കിയ 'ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ' എന്ന പുസ്തകം പ്രകാശിപ്പിച്ചു. സാംസ്കാരിക വകുപ്പ് ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ നടി മേനകക്ക് പുസ്തകം കൈമാറി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, കാഫിറിന്റെ സംവിധായകൻ വിനോദ് ബി. നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.