2002 ൽ പുറത്തിറങ്ങിയ നടൻ വിജയ് യുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് തമിഴൻ. പ്രിയങ്ക ചോപ്രയായിരുന്നു നായിക. നടിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. എന്നാൽ തുടക്കത്തിൽ ചിത്രം ചെയ്യാൻ നടിക്ക് താൽപര്യമില്ലായിരുന്നു. സിനിമയിൽ നിന്ന് പിൻമാറാൻ ശ്രമിച്ചിരുന്നതായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അവസാനം ചിത്രം ചെയ്യാൻ സമ്മതിച്ചെന്നും മികച്ച പിന്തുണയായിരുന്നു അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മധു ചോപ്ര പറഞ്ഞു.
' തുടക്കത്തിൽ പ്രിയങ്കക്ക് സിനിമയോട് താൽപര്യമില്ലായിരുന്നു. ആദ്യം അവൾക്ക് തെന്നിന്ത്യൻ സിനിമയിൽ നിന്നാണ് അവസരം ലഭിച്ചത്. ആരോ മുഖേനയാണ് ചിത്രമെത്തിയത്. ആദ്യം ഞാൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് അവൾ കരഞ്ഞു പറഞ്ഞു. അനുസരണയുള്ള കുട്ടിയായിരുന്നതുകൊണ്ട് പിന്നീട് ചിത്രം ചെയ്യാൻ സമ്മതിച്ചു. കരാർ ഒപ്പിട്ടു.
പിന്നീട് പതുക്കെ പതുക്കെ അവൾ ഷൂട്ടിങ് ഇഷ്ടപ്പെട്ടു തുടങ്ങി. ഭാഷ അറിയില്ലെങ്കിലും ചിത്രീകരണം ആസ്വദിച്ചു. തമിഴൻ ടീം അംഗങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയായിരുന്ന ലഭിച്ചത്. വളരെ ബഹുമാനത്തോടെയായിരുന്നു പെരുമാറ്റം. ആ ചിത്രത്തിൽ വിജയ് ആയിരുന്നു നായകന്‍. അദ്ദേഹം വളരെ മാന്യനായ മനുഷ്യനാണ്. രാജു സുന്ദരമായിരുന്നു കൊറിയോഗ്രാഫര്‍.
നൃത്തം ചെയ്യുന്നതിൽ പ്രിയങ്കക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ വിജയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ നൃത്ത സംവിധായകനോടൊപ്പം ഡാന്‍സ് പരിശീലിച്ചു. പിന്നെ അതും അവള്‍ ആസ്വദിക്കാന്‍ തുടങ്ങി. അത് അഭിനയം ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ അവളെ സഹായിച്ചു- മധു ചേപ്ര പറഞ്ഞു.
വിജയ് ചിത്രമായ തമിഴന് ശേഷം പ്രിയങ്ക ചോപ്ര തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിലവിൽ ഹോളിവുഡിലാണ് നടി സജീവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.