പുഷ്പ 2ന് വിതരണ കമ്പനിയുടെ റെക്കോർഡ് ഒാഫർ; നിരസിച്ച് നിര്‍മാതാക്കള്‍

കൊച്ചി: സമാനതകളില്ലാത്ത വിജയമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 1 സ്വന്തമാക്കിയത്. 2021ലെ ഇന്ത്യയിലെ ഏറ്റവുമധികം പണം വാരിയ ചിത്രത്തിന്‍റെ റിലീസ് മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ പേര് 'പുഷ്പ ദ റൈസ്' എന്നായിരുന്നു. കോവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു തിയേറ്ററില്‍ നിന്ന് ലഭിച്ചത്.

ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മറ്റൊരു വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ വിതരണത്തിനായി പുഷ്പയുടെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന് ലഭിച്ച റെക്കോര്‍ഡ് തുകയുടെ ഓഫര്‍ നിര്‍മാണ കമ്പനി തള്ളി കളഞ്ഞിരിക്കുകയാണ്.

ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനിയാണ് റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തിരിക്കുന്നത്. 400 കോടി രൂപയായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം വിതരണത്തിനായി നിര്‍മാതാക്കള്‍ക്ക് ലഭിച്ച ഓഫര്‍.

എന്നാല്‍, ചിത്രത്തിന്‍റെ വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്‌സ് തീരുമാനിക്കുകയായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

മൈത്രി മൂവി മേക്കേഴ്സിന്‍റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    
News Summary - Producers reject record offer amount from distribution company of Pushpa 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.