ബംഗളൂരു: അന്തരിച്ച കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രമായ 'ഗന്ധാഡ ഗുഡി' അദ്ദേഹത്തിന്റെ ചരമവാർഷികദിനമായ ഒക്ടോബർ 28ന് പുറത്തിറങ്ങും. യൂട്യൂബിലൂടെ റിലീസ് ചെയ്ത ട്രെയിലർ ഇതിനകം ഒരുകോടി പേർ കണ്ടുകഴിഞ്ഞു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പുനീതിന്റെ ഭാര്യ അശ്വിനിയുടെ ട്വീറ്റ് പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ആശംസകൾ അറിയിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ് അപ്പുവിന്റെ സ്ഥാനം എന്നാണ് മോദി പറഞ്ഞത്.. "അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊർജ്ജസ്വലനുമായിരുന്നു, സമാനതകളില്ലാത്ത കഴിവുകളാൽ അനുഗ്രഹീതനായിരുന്നു. പ്രകൃതി മാതാവിനും കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധാഡ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകൾ". അദ്ദേഹം കുറിച്ചു.
ദേശീയ പുരസ്കാരജേതാവ് അമോഘവർഷ സംവിധാനം ചെയ്ത ചിത്രമാണ് ഗന്ധാഡ ഗുഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.