പുതിയ നിയമം ഹിന്ദിയിലേക്ക്; താരദമ്പതികൾ നായികാനായകന്മാർ

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രധാനവേഷത്തില്‍ പുതിയ നിയമം ഹിന്ദിയിലേക്ക്. മാര്‍ച്ചില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ താരദമ്പതികളായിരിക്കും അഭിനയിക്കുകയെന്ന് പുതിയ നിയമം ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍ അരുണ്‍ നാരായണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ചിത്രത്തിലെ താരദമ്പതികള്‍ ആരായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, അജയ് ദേവ്ഗണ്‍-കാജല്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകളാണ് നായികാ-നായകന്‍മാരായി അഭ്യൂഹങ്ങളായി ഉയരുന്നത്. എന്നാൽ വാസുകിയായി കാജൽ തന്നെ എത്തുമെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്.

എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2016 ഫെബ്രുവരിയില്‍ ആയിരുന്നു റിലീസ് ചെയ്തത്. നയന്‍താര വാസുകി എന്ന വീട്ടമ്മയെയും മമ്മൂട്ടി അഡ്വ: ലൂയിസ് പോത്തനും ആയി എത്തിയ ചിത്രത്തില്‍ യുവതാരം റോഷന്‍ മാത്യൂവായിരുന്നു വില്ലന്‍ റോളില്‍ എത്തിയത്.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.