ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ തെൻറ പുതിയ ചിത്രമായ 'അർണബ് ദി ന്യൂസ് പ്രോസ്റ്റിട്യൂട്ടിെൻറ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 20 സെക്കൻറ് ദൈർഘ്യമുള്ള മോഷൻ പോസ്റ്ററാണ് വർമ ട്വിറ്ററിലൂടെ പങ്കുവച്ചത്.
പോസ്റ്ററിൽ അർണബിെൻറ ചിത്രമാണ് കാണുന്നത്. ഇതോെടാപ്പം ടെലിവിഷൻ ചർച്ചകളിൽ അർണബ് ആക്രോശിക്കുന്ന ശബ്ദവും ഉണ്ട്. 'ഹു ദ ഹെൽ ആർ യു, ഹൗ ഡെയർ യു' തുടങ്ങിയ വാക്കുകളാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ പ്രൈം ടൈം ന്യൂസിന് കൃത്യം ഒമ്പത് മിനുട്ട് മുമ്പ് പോസ്റ്റർ പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
വളരെ വേഗംതന്നെ രാജ്യം അറിയേണ്ട രഹസ്യങ്ങൾ എല്ലാവരും അറിയുമെന്നും വർമ ട്വിറ്ററിൽ കുറിച്ചു.സുഷാന്ത് സിംഗ് രാജ് പുതിെൻറ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ബോളിവുഡിനെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്ന് നേരശത്ത രാം ഗോപാല്‍ വര്‍മ്മ ആരോപിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനല്‍ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അര്‍ണബ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി രാം ഗോപാല്‍ വർമ രംഗത്തെത്തിയത്.
ARNAB
— Ram Gopal Varma (@RGVzoomin) August 12, 2020
The News Prostitute
THE NATION WILL KNOW THE TRUTH behlnd what THE NATION WANTS TO KNOW. pic.twitter.com/f1ZNBLzTkD
ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പേരെ കുറ്റവാളികളായും, ബലാത്സംഗികളായുമെല്ലാമാണ് അര്‍ണബ് ചിത്രീകരിക്കുന്നത്. ഒളിച്ചിരിക്കാതെ അദ്ദേഹത്തെ നേരിടാന്‍ പുറത്തുവരണം. സിനിമകളില്‍ നായകന്മാരെ സൃഷ്ടിച്ചത് കൊണ്ടോ നായകരായി അഭിനയിച്ചത് കൊണ്ടോ മാത്രമായില്ല. അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള വില്ലന്മാരെ എതിരിടാന്‍ കൂടി നമ്മള്‍ തയ്യാറാവണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.