രൺബീർ കപൂർ ചിത്രം 'രാമായണ'പ്രതിസന്ധിയിൽ?

ൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമായണ' . പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. എന്നാൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് ശുഭകരമായ വാർത്തയല്ല പുറത്തു വരുന്നത്. സഹനിർമാതാവായ മധു മണ്ടേന ചിത്രത്തിൽ നിന്ന് പിൻമാറിയതായാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ  വാർത്ത പുറത്തു വിട്ടത്. എന്നാൽ സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. കൂടാതെ ഇതുസംബന്ധനായ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വി. എഫ്. എക്സിന് ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രം 2025-ആണ് റിലീസ് ചെയ്യുന്നത് . ഓസ്കാർ നേടിയ വി.എഫ്.എക്സ് കമ്പനിയാണ് ചിത്രത്തിനും വേണ്ടിവി.എഫ് . എക്സ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകാനാണ് നിർമാതാവ് നമിത് മൽഹോത്ര ലക്ഷ്യമിടുന്നത്.

രൺബീർ കപൂർ രാമനും സീതയായി സായ് പല്ലവിയും എത്തുന്ന രാമായണത്തിൽ രാവണനായി എത്തുന്നത് കന്നഡ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോളാണ് ഹനുമാനെ അവതരിപ്പിക്കുന്നത്. രാകുൽ പ്രീത് സിങ്, ലാറ ദത്ത എന്നിവരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ മറ്റുതാരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പേരുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Ranbir Kapoor's Ramayana Lands In Trouble?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.