നെടുമ്പാശ്ശേരി: യുവനടിയുടെ പരാതിയിൽ ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡനക്കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. നടിയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സിനിമയിൽ അവസരം വാഗ്ദാനംചെയ്തും സൗഹൃദം നടിച്ചും കഴിഞ്ഞ ജനുവരിക്കും ഏപ്രിലിനുമിടയിലുള്ള കാലയളവിൽ നെടുമ്പാശ്ശേരിയടക്കം വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചതായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ നടിയുടെ പരാതിയിൽ പറയുന്നു. സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ, പരാതി ലഭിച്ചതായോ കേസെടുത്തതായോ നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, അടുത്ത സൗഹൃദം ഉണ്ടായിരുന്ന നടിയുമായി വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര നടത്തിയിട്ടുണ്ടെന്നും പിന്നീട് താൻ സൗഹൃദത്തിൽനിന്ന് പിന്മാറിയതിലുള്ള വൈരാഗ്യംമൂലമാകാം പരാതി നൽകിയതെന്നുമാണ് ഒമർ ലുലുവിന്‍റെ വിശദീകരണം. ഒമർ ലുലുവിനെ പൊലീസ് വൈകാതെ ചോദ്യംചെയ്യുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.