തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് നടൻ രഞ്ജി പണിക്കർ. തന്റേത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി അല്ലെങ്കില്‍ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ ജനവിധി. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും. അത് സ്വഭാവികമായി സംഭവിക്കുന്നതാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിൽ നമ്മൾ അത് കണ്ടതാണ്. ഇന്ത്യൻ ജനതക്ക് ഇത്രയധികം രാഷ്ട്രീയ ബോധമുണ്ടാവാത്ത കാലത്ത്, ജനാധിപത്യത്തിന്റെ നിലനില്‍പിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവര്‍ത്തിക്കുക'- രഞ്ജി പണിക്കർ പറഞ്ഞു.
അതിനിടെ സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്നായിരുന്നു നടന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.