ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു; പ്രതികരണവുമായി സംവിധായകൻ റിഷി ശിവകുമാർ

വനിതയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമ ലോകത്തും ഒരേപോലെ ചര്‍ച്ചയാവുന്നത്. യുവനടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശനയും വനിത മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ച് വന്നു എന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.

അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകയുടെ പേര് ടാഗ് ചെയ്തായിരുന്നു റോഷന്‍ മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നീട് താരങ്ങളെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധിപേരാണ് എത്തിയത്. എന്നാല്‍ പിന്നീട് അഭിമുഖം നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യതയിലേക്ക് കടന്നാക്രമിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ നീങ്ങി.

സോഷ്യല്‍ മീഡിയയില്‍ ലേഖികക്കെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ ലേഖികക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും സംവിധായകനുമായ റിഷി ശിവകുമാര്‍. ഫേസ്ബുക്കിലൂടെയാണ് റിഷി ശിവകുമാര്‍ പ്രതികരിച്ചത്.

''ഭീഷണി അങ്ങ് കയ്യില്‍ വെച്ചാല്‍ മതി റോഷന്‍ മാത്യു.'' എന്ന് വാചകത്തോടു കൂടിയാണ് കറിപ്പ് ആരംഭിക്കുന്നത്. കുറച്ചു കാലങ്ങളായി വനിതയില്‍ വന്ന ഇന്‍റര്‍വ്യു താന്‍ പുറത്ത് നിന്നും നോക്കി കാണുകയാണെന്നും ഭാര്യയുടെ ഔദ്യോഗിക വിഷയമായതുകൊണ്ടും എതിര്‍ഭാഗം തന്‍റെ സഹപ്രവര്‍ത്തകരാണ് എന്നുള്ളതുകൊണ്ടുമാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്നുമാണ് റിഷി പറയുന്നത്. പക്ഷെ ഇന്നലെ നടന്ന സൈബര്‍ അറ്റാക്കും പ്രമുഖ നടന്‍റെ ഭീഷണി വോയ്സ് ക്ലിപ്പും തന്നെ ഞെട്ടിച്ചെന്നും റിഷി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്കുറിപ്പിന്‍റെ പൂര്‍ണ രൂപം

"ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു"

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനിതയിൽ വന്ന ഇന്‍റെവ്യൂവിനെ പറ്റിയുള്ള വിവാദങ്ങൾ പുറത്ത് നിന്ന് നോക്കി കാണുകയായിരുന്നു. തികച്ചും എന്‍റെ ഭാര്യയുടെ ഓഫീഷ്യൽ കാര്യമായതു കൊണ്ടും എതിർഭാഗം എന്റെ സഹ പ്രവർത്തകനായത് കൊണ്ടും അത് ഒഫീഷ്യലി മൂവ് ചെയ്യട്ടെ എന്ന് കരുതി. പക്ഷെ ഇന്നലേ നടന്ന സൈബർ അറ്റാക്കും അതിലുപരി പ്രമുഖ നടന്റെ ഭീക്ഷണി വോയിസ്‌ നോട്ടും എന്നെയും ഞെട്ടിച്ചു. വോയിസ്‌ നോട്ടിൽ നടൻ പറയുന്നത് സോഷ്യൽ മീഡിയ പ്രഹസനം കഴിഞ്ഞ് "ലക്ഷ്മിക്ക് directly ദ്രോഹം ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.. അതിനുള്ള വഴികൾ ഞാൻ ആലോചിക്കുന്നുണ്ട്"സോഷ്യൽ മീഡിയ ഇപ്പൊ ഹീറോയാക്കുന്ന മാന്യ അദ്ദേഹം ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് നിങ്ങൾ കൊട്ടേഷൻ കൊടുക്കുമോ..? അതോ പീഡിപ്പിക്കാൻ ആളുകളെ അയക്കുമോ..?? ഒരു നടിക്കെതിരെ നടന്ന അക്രമം ഇപ്പോഴും ചർച്ചയാകുമ്പോളാണ്. യുവ നടന്റെ life threatening ഭീഷണി ഇതിനെതിരെ ശക്തമായി പ്രതികരിക്കും.....

"ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു"

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനിതയിൽ വന്ന ഇന്റർവ്യൂവിനെ പറ്റിയുള്ള...

Posted by Rishi Sivakumar Sivakumar on Friday, 25 September 2020
Tags:    
News Summary - rishi shivakumar facebook post about roshan mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.