'ദയവായി ഭൂതകാലം ചികഞ്ഞ്​ വിഷാദത്തിലേക്ക്​ തള്ളിവിടരുത്'​; കുറിപ്പുമായി സനാ ഖാൻ

സിനിമയുടെയും ടെലിവിഷ​െൻറയും ഗ്ലാമർലോകത്തുനിന്നും ആത്മീയപാതയിലേക്ക്​ മാറുകയാണെന്ന പ്രശസ്​ത നടി സനാ ഖാ​െൻറ പ്രഖ്യാപനം വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ ഗുജറാത്ത്​ സ്വദേശിയായ മുഫ്​തി അനസ്​ സയ്യിദിനെ അവർ വിവാഹം കഴിക്കുകയും ചെയ്​തു. എന്നാൽ, ത​െൻറ ഭൂതകാലം ഉയർത്തിക്കാട്ടി നിരന്തരം നെഗറ്റീവ്​ വിഡിയോകൾ നിർമിച്ച്​ പ്രചരിപ്പിക്കുന്ന വ്യക്​തിക്കെതിരെ കുറിപ്പുമായി എത്തിയിരിക്കുകയാണ്​ സനാ ഖാൻ. ഒരാളെ കുറിച്ച്​ ക്രൂരവും കഠിനവുമായ അത്തരം അഭിപ്രായങ്ങൾ പറയുന്നതിലൂടെ അവരെ വീണ്ടും ഭൂതകാലത്തിലേക്ക്​കൊണ്ടുപോയി വിഷാദത്തിലേക്ക്​ തള്ളിവിടരുതെന്നും സന ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സന ഖാ​െൻറ കുറിപ്പ്​ വായിക്കാം

''ചില ആളുകൾ വളരെക്കാലമായി എന്നെ കുറിച്ച്​ അത്തരം നെഗറ്റീവ് വീഡിയോകൾ നിർമ്മിക്കുന്നുണ്ടെങ്കിലും ഞാൻ അതെല്ലാം ക്ഷമിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വ്യക്തി എ​െൻറ ഭൂതകാലത്തെ എടുത്തുകാണിക്കുന്ന വിഡിയോ നിർമിച്ച്​ അതിനെ കുറിച്ച്​ മോശം കാര്യങ്ങൾ പറഞ്ഞ്​ പ്രചരിപ്പിക്കുകയാണ്​. പശ്ചാത്തപിച്ച്​ മടങ്ങിയ ഒരാളോട്​ ഇങ്ങനെ ചെയ്യുന്നത്​ പാപമല്ലേ. ഞാനിപ്പോൾ ഹൃദയം തകർന്നിരിക്കുകയാണ്​.

ഞാൻ അയാളുടെ പേര്​ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. എന്നോട്​ അയാൾ ചെയ്​തത്​ പോലെ തിരിച്ചു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലിത്​ അങ്ങേയറ്റം ഹീനമായ പ്രവർത്തിയാണ്​. മറ്റൊരാളെ പിന്തുണക്കാനും അവരോട്​ നല്ലതായി പെരുമാറാനും കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക.


ഒരാളുടെ ഭൂതകാലം ചികഞ്ഞെടുത്ത്​ കുറ്റബോധമുണ്ടാക്കുന്ന വിധമുള്ള ക്രൂരവും കഠിനവുമായ കാര്യങ്ങൾ പറഞ്ഞ്​ വിഷാദത്തിലേക്ക്​ തള്ളിവിടരുത്​. അത്​ ശരിയായ കാര്യമല്ല. ചിലപ്പോൾ നിങ്ങൾ പശ്ചാത്തപിച്ച്​ മടങ്ങിയേക്കാം, എന്നാൽ, ഭൂതകാലത്തിലേക്ക്​ തിരികെ പോയി ചില കാര്യങ്ങൾ തിരുത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന്​ ചിന്തിക്കുന്ന എന്നെ പോലുള്ളവരുമുണ്ട്​. ദയവുചെയ്​ത്​ നല്ലവരായിരിക്കുക. ആളുകളെ മാറാൻ അനുവദിക്കുക. -സന ഖാൻ കുറിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.