പാർവതി തിരുവോത്തിന് മറുപടിയുമായി സന്ദീപ് റെഡ്ഡി വങ്ക; നടിയുടെ പ്രതികരണം ഞെട്ടിച്ചു

 കബീർ സിങ് എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ചിത്രത്തിന്റെ പ്രമേയത്തേയും സ്ത്രീ വിരുദ്ധതയേയും വിമർശിച്ച് താരങ്ങൾ പോലും രംഗത്തെത്തിയിരുന്നു.

അനിമലിന് തൊട്ടുമുമ്പ് ഇറങ്ങിയ സന്ദീപ് റെഡ്ഡിയുടെ കബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. മലയാളി താരം പാർവതി തിരുവോത്തും ചിത്രങ്ങളുടെ പ്രമേ‍യത്തെ വിമർശിച്ചിരുന്നു.ഇപ്പോഴിതാ നടിക്ക് മറുപടിയുമായി സന്ദീപ് റെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്. പാർവതിയുടെ പേരെടുത്ത് പറഞ്ഞുക്കൊണ്ടായിരുന്നു മറുപടി നൽകിയത്.

'മലയാളത്തിൽ ഒരു നടിയുണ്ടായിരുന്നു. അവരുടെ പേര് പാർവതി തിരുവോത്ത് എന്നാണെന്ന് തോന്നുന്നു. മുൻപ് ഇവർ നൽകിയ അഭിമുഖത്തിൽ ഹോളിവുഡ് ചിത്രമായ ജോക്കർ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവർ പറഞ്ഞിരുന്നു. നടിയുടെ പ്രതികരണം കേട്ട് താന്‍ ഞെട്ടിപ്പോയി. അവർ മികച്ച അഭിനേതാവാണ്, ജോക്കർ അക്രമത്തെ മഹത്വവത്കരിക്കുന്നില്ലെങ്കിലും കബീർ സിങ് ചെയ്യുന്നതായി അവളെപ്പോലുള്ള ഒരാൾക്ക് തോന്നുകയാണെങ്കിൽ, പൊതുജനങ്ങളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാനാകും- സന്ദീപ് റെഡ്ഡി  പറഞ്ഞു.

2019 ലെ ഇന്ത്യൻ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത റൗണ്ട് ടേബിളിലായിരുന്നു വങ്കയുടെ ചിത്രങ്ങൾക്കെതിരെ നടി വിമർശനം ഉന്നയിച്ചത്. പാർവതിക്കൊപ്പം അർജുൻ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ഉണ്ടായിരുന്നു. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്. എന്നാല്‍ ജോക്കറില്‍ വാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപം തോന്നി. അക്രമത്തെ മഹത്വവത്കരിക്കുന്ന രീതിയലല്ല ആ കഥാപാത്രം എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

Tags:    
News Summary - Sandeep Reddy Vanga questions Parvathy’s understanding of cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.