റെക്കോര്‍ഡുകള്‍ തിരുത്തി ഷാരൂഖ് ഖാൻ; 650 കോടി കടന്ന് ജവാൻ- ഇന്ത്യയിൽ മാത്രം വിറ്റുപോയത് 9.7 ലക്ഷത്തിലധികം ടിക്കറ്റുകൾ

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'ജവാൻ' ബോക്സ് ഓഫിസിൽ നേടിയത് വൻ വിജയം. റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ 650 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തികയുമ്പോൾ ഇന്ത്യയിൽ മാത്രം വിറ്റുപോയത് 9.7 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ഇന്ത്യയിൽ ജവാൻ എല്ലാ ഭാഷകളിലുമായി ഏകദേശം 368.38 കോടി രൂപയാണ് നേടിയത്. ജവാന്റെ ഹിന്ദി പതിപ്പ് 21.5 കോടി നേടിയപ്പോൾ തമിഴ്, തെലുങ്ക് പതിപ്പുകൾ യഥാക്രമം 95 ലക്ഷവും 85 ലക്ഷവും നേടി.

106 കോടിയായിരുന്നു ആഗോളതലത്തിൽ ഷാറൂഖ് ഖാൻ ചിത്രം പത്താൻ നേടിയത്. ഷാരൂഖ് ഖാൻ നായകനായവയില്‍ ഏറ്റവും കളക്ഷൻ നേടിയതും പഠാനാണ്. ഇപ്പോഴത്തെ സ്ഥിതിവെച്ച് ജവാൻ അതിവേഗം തന്നെ പഠാനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജവാന്റെ വിജയത്തില്‍ താരത്തെ അഭിനന്ദിച്ച് അക്ഷയ് കുമാറും എത്തിയിരുന്നു. ഏഴ് ദിവസം കൊണ്ടാണ് പഠാൻ 300 കോടി ക്ലബ്ബിൽ കയറിയത്. സണ്ണി ഡിയോളിന്റെ ഗദർ 2 എട്ട് ദിവസവും. ജവാന്‍ ആറ് ദിവസം കൊണ്ടാണ് 300 കോടി മറികടന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 300 കോടി കടന്ന ഹിന്ദി ചിത്രമായി ജവാൻ മാറി. ഇന്ത്യൻ സിനിമാ ലോകത്തിൽ തരംഗമാവുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. 129.6 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ.

Tags:    
News Summary - Shah Rukh Khan breaks records; Jawan crosses 650 crores- More than 9.7 lakh tickets have been sold in India alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.