ദേവ്ദാസ് വൻ വിജയം; ഷാറൂഖ് ഖാൻ പിന്നീടുള്ള ചിത്രങ്ങളിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കി

അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ താരമാണ് ഐശ്വര്യ റായി. ബോളിവുഡിൽ സ്ഥാനം ഉറപ്പിക്കുക എന്നത് ഐശ്വര്യയെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. പല മാറ്റി നിർത്തലും കരിയറിന്റെ തുടക്കകാലത്ത് ഐശ്വര്യ നേരിട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഷാറൂഖ് ഖാൻ ചിത്രങ്ങളിൽ നിന്നായിരുന്നു. നടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാറൂഖ് ഖാൻ. ഇവർ ഒന്നിച്ച് അഭിനയിച്ച ദേവ്ദാസ് വൻ വിജയമായിരുന്നു. പിന്നീട് അധികം എസ്.ആർ.കെ ചിത്രങ്ങളിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിട്ടില്ല. പല ചർച്ചകൾ നടന്നെങ്കിലും ആ കഥാപാത്രങ്ങൾ അവസാന നിമിഷം മറ്റു നായികമാരിലേക്ക് എത്തുകയായിരുന്നു.

എന്നാൽ ഷാറൂഖ് ഖാൻ ചിത്രങ്ങൾ നഷ്ടപ്പെടാൻ കാരണം താൻ അല്ലെന്നാണ് ഐശ്വര്യ റായ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഷാറൂഖ് ഖാൻ ചിത്രങ്ങൾ താൻ ഒഴിവാക്കിയതല്ലെന്നും അന്ന് തങ്ങൾക്കിടയിൽ ഒരുപാട് സിനിമ ചർച്ചകൾ നടന്നെന്നും അതൊന്നും മുന്നോട്ട് പോയില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഷാറൂഖ് ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം വിശദീകരിക്കാൻ താൽപര്യമില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

എന്നാൽ മറ്റൊരു അഭിമുഖത്തിൽ താൻ ആണ് ഐശ്വര്യയെ ചിത്രങ്ങളിൽ നിന്ന് മാറ്റിയതെന്ന് ഷാറൂഖ് ഖാൻ തുറന്നു പറഞ്ഞിരുന്നു. ചില സ്വകാര്യപ്രശ്നങ്ങളാലാണ് ഐശ്വര്യയെ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നും  ഇന്ന് അതിൽ ഏറെ ദുഃഖമുണ്ടെന്നും എസ്.ആർ.കെ വ്യക്തമാക്കി. 'എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഐശ്വര്യ. എന്നാൽ അന്ന് ഐശ്വര്യക്ക് കുറെ സ്വകാര്യ പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയം ഞാനൊരു നിർമാതാവായി ചിന്തിച്ചു. സിനിമയെ മുന്നോട്ട് കൊണ്ടുപോകൻ പല കാര്യങ്ങൾ നോക്കേണ്ടി വരും. ഇന്ന് അതിൽ ഒരുപാടു വിഷമമുണ്ട്. വ്യക്തി എന്ന നിലയിൽ നോക്കിയാൽ ഞാൻ ഐശ്വര്യയോട് ചെയ്തത് വളരെ തെറ്റാണ്. പിന്നീട് ഞാൻ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു'- ഷാറൂഖ് പറഞ്ഞു.

സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയാണ് ഐശ്വര്യയെ ചിത്രങ്ങളിൽ നിന്ന് മാറ്റാനുള്ള കാരണം. നടനുമായുള്ള ബ്രേക്കപ്പ് നടിയുടെ സിനിമ ജീവിതത്തെ ബാധിച്ചിരുന്നു. ഷാറൂഖ് ചിത്രങ്ങളായ ചൽത്തേ ചാത്തേ ,മെയ് ഹൂൻ നാ,വീർ സാറ എന്നീ ചിത്രങ്ങളിൽ നിന്നാണ് ഐശ്വര്യയെ ഒഴിവാക്കിയത്.'ചൽത്തേ ചാത്തേ'യിൽ റാണി മുഖർജിയായിരുന്നു ഐശ്വര്യക്ക് പകരമെത്തിയത്. സുസ്മിത സെന്നായിരുന്നു ' മെയ് ഹൂൻ നാ'യിലെ നായിക. 'വീർ സാറ'യിൽ ഐശ്വര്യക്ക് പകരം പ്രീതി സിന്റ എത്തി.

2016 ആണ്  ഒരു ഇടവേളക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.  കരൺ ജോഹർ സംവിധാനം ചെയ്ത രൺബീർ കപൂറിന്റെ 'ഏ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രത്തിൽ ഐശ്വര്യയും ഷാറൂഖ്  ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു.  അനുഷ്ക ശർമയായിരുന്നു ചിത്രത്തിലെ നായിക.

Tags:    
News Summary - Shah Rukh Khan removed Aishwarya Rai from 4 films, check list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.