പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. ഇതിനോടകം 1, 095.62 കോടിയാണ് ജവാൻ ആഗോളതലത്തിൽ നേടിയിരിക്കുന്നത്. 615. 7 കോടിയാണ് നാല് ആഴ്ചത്തെ ഇന്ത്യൻ കളക്ഷൻ.
ജവാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ യു.എ. ഇയിൽ സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. മിഡിൽ ഈസ്റ്റിൽ നിന്ന് 16 മില്യൺ യു. എസ് ഡോളർ കളക്ഷനാണ് നേടിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ ചിത്രം മിഡിൽ ഈസ്റ്റിൽ നിന്ന് ഇത്രയധികം കളക്ഷൻ നേടുന്നത്. യഷ് രാജ് ഫിലിംസാണ് ഇക്കാര്യം ട്വിറ്ററിലൂടെ( എക്സ്) പങ്കുവെച്ചത്.
ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ജവാൻ പ്രദർശനത്തിനെത്തിയത്. ഷാറൂഖ് ഖാന്റെ പാൻ ഇന്ത്യൻ ചിത്രമായ ജവാന് തെന്നിന്ത്യയിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകൻ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. നയന്‍താര, വിജയ് സേതുപതി , ദീപിക പദുകോണ്‍, പ്രിയാമണി, സന്യ മൽഹോത്ര യോഗി ബാബു, സഞ്ജയ് ദത്ത് എന്നിങ്ങന വൻ താരനിരയാണ് അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് 'ജവാന്‍' നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.