പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും മാതാവ് സുനന്ദ ഷെട്ടിക്കുമെതിരെ ഉത്തർപ്രദേശിൽ വഞ്ചനാകുറ്റത്തിന് കേസ്. ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര കേസിൽ പിടിയിലായ സംഭവത്തിന് പിന്നാലെയാണ് നടിക്കെതിരെയും പുതിയ പരാതിയുയർന്നിരിക്കുന്നത്. വെൽനസ് സെൻററിെൻറ പേരിൽ നടന്ന തട്ടിപ്പ് കേസിൽ ശിൽപയെയും അമ്മ സുനന്ദയെയും ചോദ്യം ചെയ്യാൻ ലഖ്നൗ പോലീസ് സംഘം മുംബൈയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ലഖ്നൗവിലെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, രണ്ട് കേസുകളിലും പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിരിക്കുകയാണ്. ശിൽപ ഷെട്ടി അയോസിസ് വെൽനസ് സെൻറർ എന്ന പേരിൽ ഫിറ്റ്നസ് ചെയിൻ നടത്തുന്നുണ്ടെന്നും കമ്പനിയുടെ ചെയർമാൻ ശിൽപ ഷെട്ടിയും ഡയറക്ടർ അമ്മ സുനന്ദ ഷെട്ടിയുമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെൽനസ് സെൻററിെൻറ പുതിയ ശാഖ തുറക്കാനെന്ന പേരിൽ ശിൽപയും അമ്മയും രണ്ടുപേരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം, എന്നാൽ അവർ വാക്കുപാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ജ്യോത്സന ചൗഹാൻ രോഹിത് വീർ സിങ് എന്നിവരാണ് രണ്ട് പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയത്. ശിൽപയും മാതാവും തങ്ങളെ പറ്റിച്ചെന്നാണ് അവർ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനായി നടിക്കും മാതാവിനും ഹസ്രത്ഗഞ്ച് പൊലീസും വിഭൂതി ഖണ്ഡ് പൊലീസും നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.