ദുബൈ: കുറ്റാന്വേഷണ സിനിമകളുടെ സസ്പെൻസ് സോഷ്യൽ മീഡിയ തകർക്കുമോ എന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് നടൻ മമ്മൂട്ടി. ദുബൈയിൽ തന്റെ പുതിയ ചിത്രമായ 'സി.ബി.ഐ 5- ദി ബ്രെയിൻ' റിലീസിന് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്ത് നോട്ടീസിൽ കഥാസാരം വായിച്ച് തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നവരാണ് നമ്മൾ. സിനിമ കഥ കേൾക്കാനുള്ളതല്ല, കാണാനുള്ളതാണ്. കഥകൾ പ്രചരിച്ചാലും സിനിമ കണ്ട് ആസ്വാദിക്കേണ്ടവർ തിയറ്ററിൽ എത്തും -മമ്മൂട്ടി പറഞ്ഞു.
മലയാളത്തിലെ ഏറ്റവും ബുദ്ധിമാനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പറഞ്ഞു. സി.ബി.ഐ സിനിമയുടെ ഭാഗമാകുന്നത് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്ന് നടൻ രമേഷ് പിഷാരടി പറഞ്ഞു. സി.ബി.ഐ -5ന്‍റെ ഗൾഫിലെ വിതരണം ഏറ്റെടുത്ത ട്രൂത്ത് ഗ്ലോബൽ ഫിലിംസ് മേധാവി അബ്ദുസമദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ബുർജ് ഖലീഫയിൽ സിനിമയുടെ ട്രെയിലർ പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.