'സ്റ്റേറ്റ് ബസ്' സെപ്റ്റംബര്‍ 23ന് തിയറ്ററുകളിൽ

കൊച്ചി: ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത 'സ്റ്റേറ്റ് ബസ്' സെപ്റ്റംബര്‍ 23ന് തിയറ്ററുകളിലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് 'സ്റ്റേറ്റ് ബസ്'. സ്റ്റുഡിയോ സി സിനിമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജ്യാന്തര പുരസ്ക്കാരങ്ങള്‍ നേടിയ 'പാതി'ക്ക് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗൗരവമേറിയ സാമൂഹിക വിഷയങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ കോമഡി കലര്‍ത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

വടക്കന്‍ കേരളത്തിന്‍റെ ഗ്രാമീണ ദൃശ്യങ്ങള്‍ മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും പുതുമയാണ്. വിദ്യാധരന്‍മാഷാണ് സംഗീതം ഒരുക്കിയിട്ടുള്ളത്.


വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങിയവരും കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ബാനര്‍- സ്റ്റുഡിയോ സി സിനിമാസ്, കഥ, തിരക്കഥ- പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, ചിത്രസംയോജനം- ഡീജോ പി. വർഗീസ്, ചമയം- പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍- ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍- ശ്രീനി പുറയ്ക്കാട്ട, വി.എഫ്.എക്സ്- ജയേഷ് കെ. പരമേശ്വരന്‍, കളറിസ്റ്റ്- എം. മഹാദേവന്‍, പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ്കുമാര്‍ വി.വി., ഗാനരചന- എം. ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍- വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ്. സ്റ്റിൽസ് - വിനോദ് പ്ലാത്തോട്ടം തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Tags:    
News Summary - state bus film release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.