മുംബൈ: ചികിത്സക്കുവേണ്ടി സിനിമയിൽനിന്ന് തൽക്കാലം മാറിനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടൻ സഞ്ജയ് ദത്ത് അത് ഡബ്ബിങ്ങിനുശേഷം ആകാമെന്ന് തീരുമാനിച്ചു. ചിത്രീകരണം പൂർത്തിയാക്കിയ സഡക് രണ്ടിെൻറ ഡബ്ബിങ്ങാണ് തീർക്കാനുള്ളത്. വളരെ കുറച്ചുനേരംകൊണ്ട് പൂർത്തിയാക്കാവുന്ന ഡബ്ബിങ് ജോലികളാണ് ശേഷിക്കുന്നതെന്ന് സിനിമ പ്രവർത്തകർ വെളിപ്പെടുത്തി.
61കാരനായ ദത്തിന് ശ്വാസകോശാർബുദം കണ്ടെത്തിയതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പ്രസ്താവന. ചികിത്സക്കായി ഉടൻ അമേരിക്കക്ക് പറക്കുമെന്നും ആശങ്ക വേണ്ടെന്നും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട ദത്ത്, ആരാധകരുടെ പ്രാർഥനയുടെ ബലത്തിൽ ഉടൻ തിരിച്ചെത്തുമെന്നും ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച സഞ്ജയ് ദത്തിനെ ആശുപത്രിയിൽ പ്രേവശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ആശുപത്രി വിടുകയും ചെയ്തു. പ്രാർഥിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ച ദത്ത് രോഗവിവരം പുറത്തുവിട്ടിരുന്നില്ല. ശ്വാസകോശത്തിൽ അർബുദം മൂന്നാം ഘട്ടത്തിലാണെന്ന് കണ്ടെത്തിയെന്നാണ് അഭ്യൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.