സണ്ണി ഡിയോളിന്‍റെ ഇളയ മകൻ ബോളിവുഡിലേക്ക്​​; പ്രേക്ഷകരുടെ പിന്തുണ തേടി ധർമേന്ദ്ര

കപൂർ കുടുംബം പോലെ ബോളിവുഡിൽ ശക്​തമായ സാന്നിധ്യമറിയിച്ചവരാണ്​​ ഡിയോൾ കുടുംബം. ഒരുകാലത്ത്​ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളായിരുന്നു ധർമേന്ദ്രയും ഹേമാ മാലിനിയും. പിന്നാലെ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരും ബോളിവുഡ്​ ബോക്​സ്​ ഓഫീസിനെ ഇളക്കിമറിച്ചു​. എന്നാൽ, ഡിയോൾ കുടുംബത്തിൽ നിന്നും ഏറ്റവും ഇളയ ഡിയോൾ ബോളിവുഡ്​ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്​.

സണ്ണി ​ഡിയോളിന്‍റെ മകൻ രാജ്​വീർ ഡിയോൾ അരങ്ങേറുന്നത്​ ഒരുപറ്റം പുതുമുഖങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ്​. പ്രമുഖ സംവിധായകൻ സൂരജ്​ ബർജാത്യയുടെ മകൻ അവനീഷ്​ ബർജാത്യയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. അവനീഷിന്‍റെ ആദ്യം ചിത്രം കൂടിയാണ്​ രാജ്​വീറിനൊപ്പമുള്ളത്​​. ബർജാത്യ കുടുംബത്തിന്‍റെ കീഴിലുള്ള രാജശ്രീ ഫിലിംസാണ്​ ചിത്രം നിർമിക്കുന്നത്​.

പേരമകന്‍റെ അരങ്ങേറ്റത്തിന്​ ആരാധകരിൽ നിന്നും പിന്തുണതേടിക്കൊണ്ട്​ ധർമേന്ദ്ര സമൂഹ മാധ്യമങ്ങളിലെത്തി. 'അവനീഷ്​ ബർജാത്യയുടെ സംവിധാന അരങ്ങേറ്റത്തിനൊപ്പം എന്‍റെ പേരമകൻ രാജീവർ ഡിയോളിനെ സിനിമാ ലോകത്തേക്ക്​ അവതരിപ്പിക്കുകയാണ്​. എന്നിലേക്ക്​ പകർന്നത്​ പോലെ തന്നെ രണ്ട് കുട്ടികളിലും അതേ സ്നേഹവും വാത്സല്യവും പകരാൻ ഞാൻ എല്ലാവരോടും താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ഭാഗ്യവും ദൈവത്തിന്‍റെ അനുഗ്രഹവുമുണ്ടാവ​ട്ടെ...' -ധർമേന്ദ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.


Tags:    
News Summary - Sunny Deols son Rajveer to make Bollywood debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.