പിതാമകൻ ഉൾപ്പടെ തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച വി.എ ദുരൈക്ക് സാമ്പത്തിക സഹായവുമായി നടൻ സൂര്യ. ചികിത്സ സഹായം അഭ്യർഥിച്ച് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂര്യ സഹായഹസ്തവുമായി എത്തിയത്.
രണ്ട് ലക്ഷം രൂപയാണ് സൂര്യ നൽകിയത്. കൂടാതെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ സഹായം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെയാണ് വി.എ ദുരൈ കടന്നു പോകുന്നത്. സ്വന്തമായി വീടുപോലുമില്ലാത്ത ഇദ്ദേഹം സുഹൃത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.
സൂര്യ, വിക്രം എന്നിവർ പ്രധാനവേഷത്തിലെത്തിയ പിതാമകൻ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നടൻ വിക്രമിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. പിതാമകന്റെ വിജയത്തെ തുടർന്ന് മറ്റൊരു ചിത്രം നിർമിക്കാനായി സംവിധായകൻ ബാലയെ ദുരൈ സമീപിച്ചിരുന്നു. 25 ലക്ഷം അഡ്വാൻസായി നൽകുകയും ചെയ്തു. എന്നാൽ ഈ ചിത്രം നടന്നില്ല. ഈ പണം ബാല തിരികെ നൽകിയതുമില്ല. 2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.