ഹൈദരാബാദ്: ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് നായികയെത്തുന്ന ചിത്രം എമർജൻസിയുടെ നിരോധനം പരിഗണിച്ച് തെലങ്കാന സർക്കാർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സിനിമ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് സിഖ് സമുദായത്തിന് ഉറപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നിയവിദഗ്ധരുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാറിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷാബിർ പറഞ്ഞു.
ഐ.പി.എസ് ഓഫീസർ തേജ്ദീപ് കൗർ മേനോന്റെ നേതൃത്വത്തിലുള്ള തെലങ്കാന സിഖ് സൊസൈറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ ആവശ്യം ഉന്നയിച്ചുവെന്നാണ് വിവരം. 18 അംഗ സംഘമാണ് പരാതി ഉന്നയിച്ചത്. സിഖ് സമുദായത്തെ സിനിമ ചിത്രീകരിക്കുന്ന രീതിയിൽ ആശങ്കയുണ്ടെന്നാണ് ഇവർ പറയുന്നത്.
സിഖുകാരെ ഭീകരരും ദേശവിരുദ്ധരുമായാണ് ചിത്രീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. അതിനാൽ സിനിമ നിരോധിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ ഇവർ ഉന്നയിച്ചത്.
സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.