തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ തമിഴ് നടൻ വിജയിക്ക് ആരാധകരുടെ വമ്പൻ സ്വീകരണം. പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (GOAT) ചിത്രീകരണത്തിന്റെ ഭാഗമായാണ് ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയത്. താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത്.
ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്. വിജയിയുടെ സന്ദര്‍ശനത്തോടനുബന്ദിച്ച് ഫാന്‍സ് നഗരത്തിലെ പല സ്ഥലങ്ങളിലും താരത്തിന്റെ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.
മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ലൊക്കേഷന്‍. ചിത്രത്തിൻറെ ക്ലൈമാക്‌സ് രംഗമാണ് കേരളത്തില്‍ ചിത്രീകരിക്കുക. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍മ്പ് സ്ഥനലത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. 14 വർഷങ്ങൾക്ക് മുൻപ് കാവലന്‍ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തിൽ വന്നിരുന്നത്.
ടൈം ട്രാവൽ ചിത്രമായി ഒരുങ്ങുന്ന ഗോട്ട് എഴുതി സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്. മാനാട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കട്ട് പ്രഭു ഒരുക്കുന്ന ചിത്രത്തില വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു.
ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.