മധ്യപ്രദേശിൽ 'ദ കേരള സ്റ്റോറി'ക്ക് നികുതിയിളവ്

വിവാദ ചിത്രം 'ദ കേരള സ്റ്റോറി'ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് 'ദ് കേരള സ്റ്റോറി'യെന്നും  ചൗഹാൻ ട്വിറ്റ് ചെയ്തു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ‘ദ കേരള സ്റ്റോറി’ മെയ് 5നാണ് തിയറ്ററുകളിൽ എത്തിയത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദ കേരള സ്റ്റോറി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. 

സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നിരുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഭീകരർ നടത്തിയ ഗൂഢാലോചനകളെയും സമാധാനം തകർക്കാൻ നടത്തിയ ശ്രമങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നുവെന്നാണ് മോദി പറഞ്ഞത്.

Tags:    
News Summary - 'The Kerala Story' declared tax-free in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.