കൊച്ചി: ഒ.ടി.ടിയില്‍ കാണിച്ച സിനിമ പിന്നെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയറ്ററുകൾ തുറന്നതിന് ശേഷം സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാൽ എതിർക്കും. ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കാൻ സർക്കാറിനോട് അപേക്ഷിക്കും. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാരവാഹികൾ. തിയറ്റർ തുറക്കാൻ നടത്തേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച െചയ്തു.
തിയറ്ററുകള്‍ നേരിട്ട ബാധ്യതകള്‍ മുഖ്യമന്ത്രിക്ക് നിവേദനത്തിലൂടെ അറിയിച്ചിരുന്നു. സിനിമ തിയറ്ററുകളുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കി അതിന് പ്രത്യേകം മാനദണ്ഡം നിശ്ചയിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മാതാക്കള്‍ ഒ.ടി.ടിയില്‍ പോവാന്‍ നിര്‍ബന്ധിതരാണ്. തിയറ്ററുകള്‍ തുറന്നതിന് ശേഷമാണ് സ്ഥിരമായി ഒ.ടി.ടിയില്‍ സിനിമകള്‍ പോവുന്നതെങ്കില്‍ പ്രതികരിക്കുമെന്നും ഫിയോക്ക് പ്രസിഡൻറ് വിജയകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.