ന്യൂഡൽഹി: നടി സോനം കപൂറിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടേയും ഡൽഹിയിലെ വീട്ടിൽ മോഷണം നടന്നെന്ന് പൊലീസ്. വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും പണവും മോഷ്‌ടിക്കപ്പെട്ടു. 2.4 കോടി രൂപയോളമാണ് നഷ്ടപ്പെട്ടതാണ് സൂചന. 1.41 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 11 നാണ് മോഷണം നടന്നതായി വീട്ടുകാർ മനസ്സിലാക്കിയത്. രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി 23 നാണ് കുടുംബം പരാതി നൽകിയതെന്ന് പൊലീസ് പത്രക്കുറിപ്പിൽ പറഞ്ഞു. നിലവിൽ ഭർത്താവ് ആനന്ദ് അഹുജയോടൊപ്പം ലണ്ടനിലാണ് സോനം കപൂർ കഴിയുന്നത്. ആനന്ദ് അഹൂജയുടെ മാതാപിതാക്കളായ ഹരീഷ് അഹൂജ, പ്രിയ ആഹൂജ, മുത്തശ്ശി സർള അഹൂജ എന്നിവരാണ് താമസിക്കുന്നത്.
തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 21ന് സർള അഹൂജ പണവും ആഭരണങ്ങളും സൂക്ഷിച്ച ബാഗ് നോക്കിയപ്പോൾ അത് കാണാനുണ്ടായിരുന്നില്ല. ബാഗിൽ ഏകദേശം 1.41 കോടി രൂപയും ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്. 2.4 കോടി രൂപയുടെ സാധനങ്ങൾ കളവുപോയതായാണ് കണക്കാക്കപ്പെടുന്നത്. വീട്ടിൽ കുറേ ദിവസങ്ങൾ തെരഞ്ഞിട്ടും ബാഗ് ലഭിക്കാതായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷമായി സർള അഹൂജ ഈ ബാഗ് കണ്ടിട്ടില്ല.
പരാതി സ്വീകരിച്ചതിനുശേഷം വീട്ടിലെ സ്റ്റാഫടക്കം 25 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടു വർഷത്തിനിടെ വീട്ടിൽ ജോലിക്ക് നിന്ന പലരും പിരിഞ്ഞുപോയിട്ടുണ്ട്. പുതുതായി വന്നവരുമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുച്ചുവരികയാണ്.
ഗർഭിണി ആയതിനാൽ സോനം പുതിയ ചിത്രത്തിന്‍റെ ജോലികളിലൊന്നും സജീവമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.