തിരുവനന്തപുരം: മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ ജീവിതവും ഇരകളിൽനിന്ന് അതിജീവനത്തിലേക്ക് കുതിച്ചവരുടെ കരുത്തുമായി എട്ടു ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴും.
ഇറാൻ, അഫ്ഗാനിസ്താൻ, തുർക്കി, റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളിൽനിന്നുള്ള 173 ചിത്രക്കാഴ്ചകൾക്കാണ് സമാപനമാകുന്നത്. കോവിഡ് വെല്ലുവിളികൾക്കുശേഷം അധികം നിയന്ത്രണങ്ങളില്ലാതെ നടത്തിയ ചലച്ചിത്രോത്സവം തലസ്ഥാനത്ത് തീർത്തത് ആഘോഷരാവുകളാണ്. സുവർണ ചകോരം ഉൾപ്പെടെ ഒമ്പത് പുരസ്കാരങ്ങളാണ് ഇത്തവണയുള്ളത്. സുവർണചകോരത്തിനായുള്ള ശക്തമായ പോരാട്ടത്തിൽ വിദേശഭാഷ ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ ചിത്രങ്ങളുമുണ്ട്.
മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്കൽ' മേളയുടെ ഇഷ്ടചിത്രമായി മാറിയിട്ടുണ്ട്. 2022ൽ ഇന്ത്യയിൽനിന്ന് ഓസ്കർ എൻഡ്രി ലഭിച്ച ചിത്രമാണ് 'കൂഴങ്കൽ'. പുതുമുഖ സംവിധായകനുള്ള രജതചകോരത്തിനും വിനോദ് രാജ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.