ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മേയ് 23 ന് തിയറ്റിലെത്തിയ ടർബോ തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. മൂന്ന് ദിവസം കൊണ്ട് 14 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. 6.25 കോടി ഓപ്പണിങ്ങോടെ പ്രദർശനം ആരംഭിച്ച ചിത്രം ശനിയാഴ്ച മാന്യമായ കാഴ്ചക്കാരെ നേടി. സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.13 കോടി രൂപയിലധികമാണ് ശനിയാഴ്ച ലഭിച്ചത്. വെള്ളിയാഴ്ച 3.7 കോടിയായിരുന്നു ഇന്ത്യയിലെ കളക്ഷൻ.
ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോഡും ടർബോ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെയാണ് പിന്നിലാക്കിയത്. 5.85 കോടിയാണ് വാലിബന്റെ ഓപ്പണിങ് കളക്ഷൻ. മൂന്നാം സ്ഥാനത്ത് പൃഥ്വിരാജിന്റെ ആടുജീവിതമാണ്.5.83 കോടിയാണ് ചിത്രം ആദ്യം ദിനം നേടിയത്.
പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് ടര്‍ബോ. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ്. ബി.ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ആക്ഷൻ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമിച്ചിരിക്കുന്ന ചിത്രം ദുൽഖറിന്റെ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.