ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിൽ എത്തുന്നു. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ചിത്രം മനോരമ മാക്സാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല.
അതേസമയം ആറ് കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. 5 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മഹിമ നമ്പ്യാരായിരുന്നു നായിക. ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ആവേശം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങൾക്കൊപ്പം തിയറ്ററുകളിലെത്തിയ ചിത്രമാണ് ജയ് ഗണേഷ്. എന്നാൽ തിയറ്ററിൽ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 8.5 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.