മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി പ്രഖ്യാപിച്ച 'വാരിയംകുന്നൻ' സിനിമയിൽനിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനെ പരിഹസിച്ച് ടി.സിദ്ദീഖ് എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് എം.എൽ.എ പരിഹാസം ഉതിർത്തത്. ആഷിഖിനും പൃഥ്വിരാജിനും കുടിക്കാൻ വാഴപ്പിണ്ടി ജ്യൂസും സിദ്ദീഖ് നിർദേശിച്ചു. അവിടേയും നിർത്താതെ വാഴപ്പിണ്ടി ജ്യൂസ് ഉണ്ടാക്കുന്ന വിധവും എം.എൽ.എ പങ്കുവച്ചിട്ടുണ്ട്.
'വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു'-ടി.സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.
നിർമാതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ആഷിഖും പൃഥിരാജും സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം. 2020 ജൂണിൽ സിനിമ പ്രഖ്യാപിച്ചതോടെ സംഘ്പരിവാർ പ്രൊഫൈലുകളിൽനിന്ന് വൻ സൈബർ ആക്രമണമായിരുന്നു പൃഥ്വിരാജ് അടക്കമുള്ളവർക്ക് നേരിടേണ്ടി വന്നത്. സൈബർ ആക്രമണം ബാധിക്കില്ലെന്നായിരുന്നു സംവിധായകൻ ആഷിഖ് അബു അന്ന് പ്രതികരിച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നാല് സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ആഷിഖ് അബുവിെൻറ വാരിയംകുന്നനെ കൂടാതെ പി.ടി. കുഞ്ഞുമുഹമ്മദിെൻറ ശഹീദ് വാരിയംകുന്നൻ, ഇബ്രാഹിം വേങ്ങരയുടെ ദ ഗ്രേറ്റ് വാരിയംകുന്നത്ത് എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടത്. വാരിയംകുന്നത്തിെന പ്രതിനായകനായി അവതരിപ്പിക്കുന്ന സിനിമ സംഘ്പരിവാർ സഹയാത്രികനായ അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. 1921 പുഴ മുതല്‍ പുഴ വരെ എന്നായിരുന്നു അലി അക്ബർ പേരിട്ടത്. പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയെങ്കിലും സിനിമയുമായി മുന്നോട്ടുപോകാനാണ് നിർമാതാക്കളുെട തീരുമാനമെന്നറിയുന്നു. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.