വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' ആഷിഖ് അബു സിനിമയാക്കുന്നു

വൈക്കം മുഹമ്മദ് ബഷീറിൻ്റെ നോവൽ നീലവെളിച്ചം ആഷിഖ് അബു സിനിമയാക്കുന്നു. പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അഭിനയിക്കുക. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.

ഗുഡ്‌നൈറ്റ് മോഹൻ്റെ നിർമ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ. പ്രേതബാധയ്ക്കു കുപ്രസിദ്ധിയാർജിച്ച വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം.

നീലവെളിച്ചം എന്ന നോവൽ പ്രമേയമാക്കി ബഷീർ തന്നെ തിരക്കഥയെഴുതി നേരത്തെ ഭാർഗ്ഗവീനിലയം എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. 1964-ല്‍ സംവിധായകൻ എ.വിൻസെന്‍റാണ് ഭാർഗ്ഗവീനിലയം സംവിധാനം ചെയ്തത്. വിന്‍സെന്‍റിന്‍റെ ആദ്യചിത്രമായിരുന്നു അത്. പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് ഭാർഗവീ നിലയം.

ആഷിഖ് അബുവിൻ്റെ കുറിപ്പ്:

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും

ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.