പ്രണയദിനത്തിലെ സവാരി: നടന്‍ വിവേക് ഒബ്റോയിക്കതിരെ കേസ്

മാസ്കും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന്‍ വിവേക് ഒബ്റോയിക്കതിരെ കേസെടുത്തു. വാലന്‍റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മാസ്കും ഹെല്‍മറ്റും ധരിക്കാതെയാണ് വിവേക് ഒബ്റോയ് ബൈക്ക് ഓടിച്ചത്.

ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ നടന്‍ തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്തു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാഗ് ചെയ്തത്.

Tags:    
News Summary - Valentine's Day ride: Case against actor Vivek Oberoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.